Home National ജമ്മു-കശ്മീരിൽ കടുത്ത ഹിമപാതത്തിൽപ്പെട്ട് സൈനികൻ മരിച്ചു

ജമ്മു-കശ്മീരിൽ കടുത്ത ഹിമപാതത്തിൽപ്പെട്ട് സൈനികൻ മരിച്ചു

0

ശ്രീനഗർ : ജമ്മു-കശ്മീരിൽ കടുത്ത ഹിമപാതത്തിൽപ്പെട്ട് സൈനികൻ മരിച്ചു. രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു.
ഒരു സൈനികനെ കാണാതായി. കാണാതായ ഒരു സൈനികന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.

റൈഫിൾമാൻ നിഖിൽ ഷർമ്മയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനിക പോസ്റ്റിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ താപനില കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ ദിവസം മഞ്ഞു വീഴ്ചയിൽ അകപ്പെട്ടു പോയ 10 പേരെ സൈന്യം രക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here