തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്കു മുന്നറിയിപ്പുകളുമായി ഭാരതീയ ചികിത്സാ വകുപ്പ്. ഗര്‍ഭിണികള്‍ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണില്‍ വിളിച്ച് വൈദ്യോപദേശം തേടണം. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ചികിത്സാ വകുപ്പ് നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തരുത്. പനി, ചുമ ഉള്ളവരില്നിന്ന് അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുന്നതും മാസ്ക് ഉപയോഗിക്കുന്നതും ശീലമാക്കണം. കൊറോണ ലക്ഷണങ്ങള്‍ ഉള്ളതായി സംശയമുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്കില്‍ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുകയോ ദിശ ഹെല്‍പ്പ് ലൈനില്‍ (1056) വിളിക്കുകയോ ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
സ്ത്രീരോഗ സംബന്ധിയായ സംശയനിവാരണങ്ങള്‍ക്ക് വിളിക്കാം: ഡോ. ശിവകുമാരി-9497622682, ഡോ. സിദ്ധി- 9495148480, ഡോ. സിമി ദിവാന്- 9895066994, ഡോ. ഈന- 8606802747, ഡോ. ബിന്ദു. പി.എസ്- 9447749093, ഡോ. റോഷ്നി- 7012311393, ഡോ. ബിനി കെ.ബി- 9895822936, ഡോ. പ്രബിഷ എം- 447721344, ഡോ. അപര്‍ണ- 8281928963, ഡോ. ടിന്റു- 9446094412.