ചങ്ങനാശേരി: സാമുദായിക ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമായിരിക്കുകയാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. സാമൂഹിക, സാമ്പത്തിക, മാധ്യമ മേഖലകളിൽ ഭദ്രത ഉറപ്പാക്കാൻ കൂടുതൽ ജാഗ്രതയോടും കരുതലോടും മുന്നേറണ്ടതുണ്ടെന്ന് മാർ ജോസഫ് പെരുന്തോട്ടം ഓർമ്മിപ്പിച്ചു.
അതിരൂപതാ പാസ്റ്ററൽ കൗൺസിൽ യോഗം വെബ്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്. വെല്ലുവിളികളെ അതിജീവിക്കാൻ വിശ്വാസികൾ ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
സഹായമെത്രാൻ മാർ തോമസ് തറയിൽ, ഫാ.റോയി കണ്ണംചിറ, ഫാ.ജോബി മൂലയിൽ, ഫാ. ക്രിസ്റ്റോ നേര്യംപറമ്പിൽ എന്നിവർ ക്ലാസുകൾ നയിച്ചു. വികാരി ജനറാൾമാരായ ഫാ.ജോസഫ് വാണിയപുരയ്ക്കൽ, ഫാ.തോമസ് പാടിയത്ത്, ചാൻസലർ ഫാ.ഐസക് ആലഞ്ചേരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ഡൊമിനിക് ജോസഫ്, ജോയിൻറ് സെക്രട്ടറിമാരായ ആൻ്റണി മലയിൽ, ഡോ.രേഖാ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.