തിരുവനന്തപുരം: ജവാന്‍ മദ്യത്തില്‍ വീര്യം കൂടുതലെന്ന് രാസപരിശോധന ഫലം. പരിശോധനയിൽ വീര്യം കൂടുതലെന്ന് കണ്ടെത്തിയതിന് പിന്നാലെ വില്‍പന മരവിപ്പിക്കാന്‍ സർക്കാർ ഉത്തരവിറക്കി. ജൂലൈ 20-ാം തിയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പനയാണ് അടിയന്തരമായി നിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധനയില്‍ സെഡിമെന്റ്സ് അടങ്ങിയിട്ടുള്ളതായി കണ്ടെത്തി.
ജൂലൈ 20 ലെ 245, 246, 247 ബാച്ചുകളിലെ മദ്യത്തിന്റെ വില്‍പനയാണ് മരവിപ്പിച്ചത്. സാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തി. ഇതിനുപിന്നാലെയാണ് മൂന്ന് ബാച്ചുകളിലുംപെട്ട മദ്യത്തിന്റെ വില്‍പന മരവിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ എക്സൈസ് കമ്മിഷ്ണര്‍ എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്ക് അറിയിപ്പ് നല്‍കി.