സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമാണെന്ന് എം എ ബേബി

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സിപിഎം നേതാവ് എം എ ബേബി. തുടർഭരണം ഉണ്ടാകുമോ എന്ന അങ്കലാപ്പിൽ തയാറാക്കിയ പദ്ധതിയാണ് ഇത്. ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. സിഎജി റിപ്പോർട്ട് ആണ് കേരളത്തിന്റെ അവകാശം ലംഘിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

കരടിൽ ഇല്ലാത്ത നാലു പേജ് പിന്നീടെഴുതിച്ചേർത്തെന്ന് തോമസ് ഐസക്കിന്റെ ആരോപണം അന്തിമ റിപ്പോർട്ട് ധനമന്ത്രി നേരത്തെ കണ്ടുവെന്ന വാദം ബലപ്പെടുത്തുന്നതാണ്. പതിനാലാം തീയതി ശനിയാഴ്ചയാണ് കരട് റിപ്പോർട്ടെന്ന് ആവർത്താച്ചാവർത്തിച്ച് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക് കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.

കേരളം നിക്ഷേപം സ്വീകരിക്കുന്നത് മാത്രം സിഎജി അംഗീകരിക്കുന്നില്ല. വെള്ളപ്പൊക്ക സമയത്തും കേരളത്തിനുള്ള സഹായം എതിർത്തു. ആർഎസ്എസ് താല്പര്യങ്ങൾക്ക് വേണ്ടി സിഐജി അധഃപതിക്കുന്നു എന്നും എം എ ബേബി പറഞ്ഞു.

കരട് റിപ്പോർട്ടിൽ പ്രസ്തുത ഭാഗങ്ങൾ ഇല്ലായിരുന്നുവെന്ന് മന്ത്രി പറയുമ്പോൾ അന്തിമ റിപ്പോർട്ട് എന്ന് തിരിച്ചറിഞ്ഞ് തന്നെയാണോ മന്ത്രി മൂന്ന് ദിവസം ആരോപണം ആവർത്തിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. നാല് പേജ് കൂട്ടിച്ചേർത്തതെങ്കിൽ രണ്ടാം റിപ്പോർട്ടിനെ കുറിച്ച് എന്ത് കൊണ്ട് ഇതുവരെ ധനമന്ത്രി ഒന്നും പറഞ്ഞില്ല എന്നുള്ളതും പ്രധാനം. പ്രശ്നം രാഷ്ട്രീയമാണെന്ന് പറഞ്ഞ് ഒഴിയാാൻ ശ്രമിക്കുമ്പോൾ ധനമന്ത്രി ഉൾപ്പെട്ടത് വലിയ നിയമക്കുരുക്കിലാണ്.