Home World മുങ്ങിമരിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ രക്ഷിച്ചു; ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ സ്റ്റീഫനെ പ്രശംസിച്ച് ചൈന

മുങ്ങിമരിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ രക്ഷിച്ചു; ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ സ്റ്റീഫനെ പ്രശംസിച്ച് ചൈന

0

ബീജിങ്: നദിയില്‍ വീണ് മുങ്ങിമരിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ പ്രായമോ പദവിയോ നോക്കാതെ വെള്ളത്തില്‍ ചാടി അത്ഭുതകരമായി രക്ഷിച്ച ചോങ്കിംഗ് കോണ്‍സല്‍ ജനറലിനെ പ്രശംസിച്ച് ചൈന. തെക്കന്‍ ചൈനയില്‍ ഇന്നലെയാണ് സംഭവം നടന്നത്.

ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലെ നദിയിലാണ് വിദ്യാര്‍ത്ഥി വീണത്. അവിടെയെത്തിയ സഞ്ചാരികള്‍ നോക്കിനിന്നപ്പോള്‍ ഒരു മടിയുമില്ലാതെ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥൻ സ്റ്റീഫന്‍ എല്ലിസണ്‍ നദിയിലേക്ക് ചാടുകയായിരുന്നു.

വീഡിയോ ചൈനീസ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 170 മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്. ഷൂ അഴിച്ചുവെച്ച് സ്റ്റീഫന്‍ എല്ലിസണ്‍ നദിയിലേക്ക് എടുത്തു ചാടുന്നതും പെണ്‍കുട്ടിയെ രക്ഷിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

കുറച്ചകലെ വീണ പെണ്‍കുട്ടി ഒഴുകി കുറേ ദൂരം പോയിരുന്നു. ഒടുവില്‍ മരണത്തിന്റെ വക്കിലെത്തി. പെണ്‍കുട്ടി വെള്ളത്തില്‍ കമഴ്ന്നു കിടക്കുന്ന അവസ്ഥയിലേക്കെത്തിയപ്പോഴാണ് സ്റ്റീഫന്‍ രക്ഷിക്കാന്‍ ചാടുന്നത്. കുറച്ച് മിനുട്ടുകള്‍ കഴിഞ്ഞിരുന്നെങ്കില്‍ പെണ്‍കുട്ടിയെ രക്ഷിക്കാനാകുമായിരുന്നില്ല.

അദ്ദേഹത്തിന്റെ ധൈര്യത്തിന് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹത്തിന് ഒരു ഷേക്ക്ആന്റ് നല്‍കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ധൈര്യവും പ്രതിബദ്ധതയും ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here