തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരേ പ്രതിപക്ഷം സ്പീക്കർക്ക് നോട്ടീസ് നൽകി. സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ എംഎൽഎയാണ് സ്പീക്കറെ സമീപിച്ചത്.
അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ടാണ് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തുവെന്നും ഇത് ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് സിഎജി റിപ്പോര്‍ട്ട്. അത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ഗവര്‍ണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയില്‍ വെക്കുകയുമാണ് വേണ്ടത്. ഇതൊന്നുമുണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.