ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി?; പിണറായിയെന്ന് പി ടി തോമസ്

കൊച്ചി: ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ് . നിർദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്.

ഏപ്രില്‍ ഫൂള്‍ സംബന്ധിച്ച തമാശകളും മറ്റും ഒഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കെതിരെ
ഫേസ്ബുക്കില്‍ കുറിപ്പെഴുതിയാണ് പിടി തോമസ് രംഗത്ത് എത്തിയത്. ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ് എന്നാണ് പിടി തോമസിന്‍റെ കുറിപ്പ് തുടങ്ങുന്നത്.

ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്…

Posted by PT Thomas on Tuesday, March 31, 2020

ഇന്നലെ നടത്തിയ പതിവ് വാര്‍ത്ത സമ്മേളനത്തില്‍ ഏപ്രിൽ ഒന്ന് ആളുകൾ തമാശയ്ക്കു വേണ്ടി പരസ്പരം പറ്റിക്കലുകൾ നടത്തുന്ന ദിവസമാണ്. എന്നാൽ ഈ ഒരു പ്രത്യേക സാഹചര്യത്തിൽ അത്തരം തമാശകളിൽ നിന്ന് പൂർണമായും പിൻമാറണം. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന യാതൊരു സന്ദേശവും പ്രചരിപ്പിക്കാൻ പാടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.