പാസഞ്ചർ ട്രെയിനുകൾ എക്​സ്​പ്രസുകളാകുന്നു​; യാത്രാചെലവേറും

തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണ​​റെ​യി​ൽ​വേ​യ്ക്ക് കീ​ഴി​ലെ 36 പാ​സ​ഞ്ച​ർ, മെ​മു സ​ർ​വി​സു​ക​ളെ എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നു​ക​ളാ​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡി​ൻ്റെ അ​നു​മ​തി. കേ​ര​ള​ത്തി​ല​ട​ക്കം ഓടുന്ന പാ​സ​ഞ്ച​ർ സ​ർ​വി​സു​​ക​ൾ എ​ക്​​സ്​​പ്ര​സു​ക​ളാ​കു​ന്ന​തോ​ടെ ​​​​ഹ്ര​സ്വ​ദൂ​ര​യാ​ത്ര അ​വ​താ​ള​ത്തി​ലാ​കും. ​ചെ​റു​സ്​​റ്റേ​ഷ​നു​ക​ളു​ടെ റെ​യി​ൽ​ ക​ണ​ക്​​റ്റി​വി​റ്റി ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​തി​നൊ​പ്പം യാ​ത്രാ​ചെ​ല​വു​മേ​റും.

ചെ​റി​യ ദൂ​ര​ത്തേ​ക്കാ​ണെ​ങ്കി​ലും എ​ക്​​സ്​​പ്ര​സ്​ നി​ര​ക്കാ​ണ്​ ന​ൽ​കേ​ണ്ടി​വ​രു​ക. ഫ​ല​ത്തി​ൽ നി​ല​വി​ലേ​തി​നെ​ക്കാ​ൾ മൂ​ന്ന്​ – നാ​ല്​ ഇ​ര​ട്ടി വ​രെ ചാ​ർ​ജ്​​ വ​ർ​ധി​ക്കും. പാ​സ​ഞ്ച​ർ ട്രെ​യി​നി​ലെ മി​നി​മം നി​ര​ക്ക്​ 10​ രൂ​പ​യാ​ണെ​ങ്കി​ൽ എ​ക്​​സ്​​പ്ര​സു​ക​ളാ​കു​ന്ന​തോ​ടെ 35-40 രൂ​പ​യാ​യി ഉ​യ​രും.

പാ​സ​ഞ്ച​റു​ക​ൾ എ​ക്​​സ്​​പ്ര​സു​ക​ളാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ജൂ​ണി​ലാ​ണ്​ ​റെ​യി​ൽ​വേ ബോ​ർ​ഡി​ൽ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. കൊറോണ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന്​ ന​ട​പ​ടി നീ​ണ്ടെ​ങ്കി​ലും ഒ​ടു​വി​ൽ ​റെ​യി​ൽ​വേ ബോ​ർ​ഡ്​ പ​ച്ച​ക്കൊ​ടി കാ​ട്ടു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തി​ന്​ പി​ന്നാ​ലെയാ​ണ്​ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ആ​​​ശ്ര​യ​മാ​കു​ന്ന സൗ​ക​ര്യ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും റെ​യി​ൽ​വേ നി​ഷ്​​ക​രു​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.