Home Covid-19 കോട്ടയത്ത് 425 പേർക്കു കൂടി കൊറോണ ; 423 പേർക്കും സമ്പർക്കം മുഖേന രോഗം

കോട്ടയത്ത് 425 പേർക്കു കൂടി കൊറോണ ; 423 പേർക്കും സമ്പർക്കം മുഖേന രോഗം

0

കോട്ടയം: ജില്ലയിൽ 425 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 423 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4853 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 221 പുരുഷൻമാരും 168 സ്ത്രീകളും 46 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 75 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

217 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 4839 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 29499 പേർ കൊറോണ ബാധിതരായി. 24600 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19293 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -48,
ചങ്ങനാശേരി, ചെമ്പ് -27,
മാടപ്പള്ളി -19, പാറത്തോട് -16, വാകത്താനം -13, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി -12, കറുകച്ചാൽ -11

വിജയപുരം -10, തലയോലപ്പറമ്പ്, വൈക്കം, തൃക്കൊടിത്താനം, പള്ളിക്കത്തോട്, എരുമേലി-9, മുണ്ടക്കയം, പുതുപ്പള്ളി -8, പൂഞ്ഞാർ, രാമപുരം, ആർപ്പൂക്കര, മീനച്ചിൽ -7

ഉഴവൂർ, തലയാഴം, അയ്മനം, പാമ്പാടി, വെള്ളൂർ – 6, തിരുവാർപ്പ്, കോരുത്തോട്, മുളക്കുളം, കാണക്കാരി, വാഴപ്പള്ളി, പൂഞ്ഞാർ തെക്കേക്കര – 5

വെള്ളാവൂർ, കിടങ്ങൂർ, കരൂർ, മാഞ്ഞൂർ, തീക്കോയി, തലപ്പലം, പനച്ചിക്കാട്- 4, വാഴൂർ, ചിറക്കടവ്, നീണ്ടൂർ, പാല, കൂട്ടിക്കൽ, കുറവിലങ്ങാട് – 3

മീനടം, അയർക്കുന്നം, കങ്ങഴ, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, കടനാട്, കൊഴുവനാൽ, കടുത്തുരുത്തി, വെച്ചൂർ, കല്ലറ, ടി.വി പുരം, മണിമല – 2, കുറിച്ചി, കുമരകം, നെടുംകുന്നം, ഉദയനാപുരം, പായിപ്പാട്,
മറവന്തുരുത്ത്, ഭരണങ്ങാനം, എലിക്കുളം,
മരങ്ങാട്ടുപ്പള്ളി, തലനാട്, ഞീഴൂർ- 1

LEAVE A REPLY

Please enter your comment!
Please enter your name here