സൈ​നി​ക​ർ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത്; അ​തി​ര്‍​ത്തി​യി​ല്‍ പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​ര്‍​ന്നാ​ല്‍ ഉ​ചി​ത​മാ​യ മ​റു​പ​ടി: താക്കീതുമായി പ്രധാനമന്ത്രി

ജയ്സാൽമീർ: അ​തി​ര്‍​ത്തി​യി​ല്‍ ആ​രെ​ങ്കി​ലും പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​ര്‍​ന്നാ​ല്‍ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ദീ​പാ​വ​ലി ദി​ന​ത്തി​ല്‍ രാ​ജ​സ്ഥാ​നി​ലെ ജ​യ്‌​സാ​ല്‍​മീ​രി​ല്‍ സൈ​നി​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അധിനിവേശം മാനസീക വൈകല്യമാണെന്നും ചൈനയെ വിമർച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ സ​ദാ ഉ​ണ​ർ​ന്നി​രി​ക്കു​ന്ന​വ​രാ​ണ് സൈ​നി​ക​ർ. ദീ​പാ​വ​ലി ആ​ഘോ​ഷം പൂ​ർ​ണ​മാ​കു​ന്ന​ത് സൈ​നി​ക​ർ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കു​മ്പോ​ഴാ​ണ്. എ​ല്ലാ ഭാ​ര​തീ​യ​രു​ടെ​യും പേ​രി​ൽ സൈ​നി​ക​ർ​ക്ക് ആ​ശം​ക​ൾ നേ​രു​ന്നു.

സമാനതകളില്ലത്ത ധൈ​ര്യ​മാ​ണ് ന​മ്മു​ടെ സൈ​നി​ക​രു​ടേ​ത്. എ​ന്തും നേ​രി​ടാ​നു​ള്ള ക​രു​ത്ത് ന​മു​ക്കു​ണ്ടെ​ന്ന് നാം ​തെ​ളി​യി​ച്ചു. സൈ​നി​ക​രാ​ണ് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത്. ഭാ​ര​ത​ത്തെ ത​ക​ർ​ക്കാ​നോ ഇ​ല്ലാ​താ​ക്കാ​നോ ഒ​രു ശ​ക്തി​യ്ക്കും ക​ഴി​യി​ല്ല. അ​തി​ർ​ത്തി​യി​ൽ പാ​കി​സ്താ​ൻ ക​ണ്ട​ത് ന​മ്മു​ടെ സൈ​നി​ക​രു​ടെ ശൗ​ര്യ​മാ​ണ്. പാ​കി​സ്താ​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ ഇ​ന്ത്യ ത​ക​ർ​ത്തെ​റി​ഞ്ഞു.

വെ​ട്ടി​പ്പി​ടി​ക്കാ​ന്‍ വെ​മ്പു​ന്ന ശ​ക്തി​ക​ളെ​ക്കൊ​ണ്ട് ലോ​കം കു​ഴ​പ്പ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. വൈ​കൃ​ത മ​ന​സു​ക​ളാ​ണ് അ​വ​രെ ന​യി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രെ മ​ന​സി​ലാ​ക്കു​ക​യും മ​ന​സി​ലാ​ക്കി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ന​യം. എ​ന്നാ​ല്‍ അ​തി​നെ പ​രീ​ക്ഷി​ക്കാ​ന്‍ വ​ന്നാ​ല്‍ ക​ടു​ത്ത മ​റു​പ​ടി ന​ൽ​കും.

ഞാ​ൻ എ​ല്ലാ വ​ർ​ഷ​വും സൈ​നി​ക​രെ കാ​ണാ​ൻ പോ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചി​ല​ർ ചി​ന്തി​ച്ചേ​ക്കാം. എ​ന്നാ​ൽ ഒ​രു കാ​ര്യം പ​റ​യ​ട്ടെ, ദീ​പാ​വ​ലി കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്ന ഒ​രു ഉ​ത്സ​വ​മാ​ണ്, ന​മ്മ​ൾ സ്വ​ന്ത​മെ​ന്ന് വി​ളി​ക്കു​ന്ന​വ​രോ​ടൊ​പ്പ​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഓ​രോ വ​ർ​ഷ​വും ഞാ​ൻ എ​ല്ലാ​വ​രു​മാ​യും സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു, കാ​ര​ണം നി​ങ്ങ​ൾ എ​ല്ലാ​വ​രും എ​ന്‍റെ സ്വ​ന്ത​വും എ​ന്‍റെ കു​ടം​ബ​വു​മാ​ണ് ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

2014ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷം എ​ല്ലാ വ​ർ​ഷ​വും ന​രേ​ന്ദ്ര​മോ​ദി ദീ​പാ​വ​ലി ആ​ഘോ​ഷിക്കുന്നത് സൈ​നി​ക​ർ​ക്കൊ​പ്പ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​മ്മു ക​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സൈ​നി​ക​ർ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​ത്.