കോട്ടയം: ജില്ലയിൽ 347 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 346 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 4458 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 146 പുരുഷൻമാരും 156 സ്ത്രീകളും 45 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 53 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
317 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 4637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 29080 പേർ കൊറോണ ബാധിതരായി. 24397 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19441 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-44, കാഞ്ഞിരപ്പള്ളി,മണർകാട് -21, നീണ്ടൂർ-19, ചങ്ങനാശേരി-18 ചിറക്കടവ്-14, പായിപ്പാട്, കിടങ്ങൂർ- 13 കുമരകം-12
പാമ്പാടി, ഉദയനാപുരം-10
ഈരാറ്റുപേട്ട, പാറത്തോട്, ടിവിപുരം-9, ഏറ്റുമാനൂർ, തലയാഴം, ചെമ്പ്-8, മുത്തോലി-7, കടപ്ലാമറ്റം, വൈക്കം-5
നെടുംകുന്നം, എരുമേലി, പനച്ചിക്കാട്, കൂരോപ്പട, വെള്ളൂർ, മുണ്ടക്കയം-4,
പൂഞ്ഞാർ, തലപ്പലം, കുറവിലങ്ങാട്, ആർപ്പൂക്കര, തലയോലപ്പറമ്പ്, മറവന്തുരുത്ത് – 3
തലനാട്, തിരുവാർപ്പ്, വിജയപുരം, പാലാ, മുളക്കുളം, കാണക്കാരി, മരങ്ങാട്ടുപിള്ളി, മാടപ്പള്ളി,തിടനാട്, അതിരമ്പുഴ, അകലക്കുന്നം, പുതുപ്പള്ളി, കറുകച്ചാൽ, എലിക്കുളം, മണിമല-2
വാഴപ്പള്ളി, കടുത്തുരുത്തി, വെച്ചൂർ, അയ്മനം, കോരുത്തോട്, പള്ളിക്കത്തോട്, വാഴൂർ, രാമപുരം, മാഞ്ഞൂർ, കല്ലറ, ഉഴവൂർ, മേലുകാവ്-1