കള്ളനോട്ട് കാഷ് ഡെപ്പോസിറ്റ് മെഷിന്‍ വഴി അക്കൗണ്ടിലിട്ടു; വ്യാജൻ മാറാൻ പുതിയ തന്ത്രം പയറ്റിയ യുവാവിന് സംഭവിച്ചത്?

പത്തനംതിട്ട: കള്ളനോട്ടുകള്‍ കൈവശം വെച്ച് എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് യുവാവിന് പുതിയ തന്ത്രം തോന്നിയത്. കാഷ് മാറാന്‍ കടകളില്‍ പോകാനും പറ്റില്ല. യുവാവ് ഒടുവില്‍ ചെയ്തത് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് കാഷ് ഡെപ്പോസിറ്റ് ചെയ്യുകയായിരുന്നു. കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയാണ് കള്ളനോട്ട് അക്കൗണ്ടിലിട്ടത്.

മെഷിനില്‍ നിന്ന് പണമെടുത്ത ബാങ്ക് അധികൃതര്‍ കള്ളനോട്ട് കണ്ട് ഞെട്ടി. തുര്‍ന്ന്, അക്കൗണ്ട് ഉടമയുടെ വിശദവിവരങ്ങളും ഇടാന്‍ വന്നയാളുടെ സിസിടിവി ദൃശ്യങ്ങളും ബാങ്ക് മാനേജര്‍ പോലീസിന് കൈമാറി. യുവാവിനെ കൈയ്യോടെ പൊക്കുകയും ചെയ്തു. ഈ കേസില്‍ മൂന്നു പേര്‍ നിരീക്ഷണത്തിലുമാണ്.

അഴൂര്‍ വേളൂരേത്ത് ശബരീനാഥി (31)നെയാണ് പൊലീസ് ഇന്‍സ്പെക്ടര്‍ ജി.സുനില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനാണ് ഐസിഐസിഐ ബാങ്കിന്റെ സിഡിഎമ്മില്‍ 5000 രൂപ ശബരീനാഥ് നിക്ഷേപിച്ചത്. നിതിന്‍ എന്നയാളുടെ അക്കൗണ്ടിലേക്കായിരുന്നു പണം ഇട്ടത്. ഇതില്‍ അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു.

ബാങ്ക് മാനേജരുടെ പരാതി പ്രകാരം നിതിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പണമിട്ടത് മറ്റൊരാളാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തി. അഖില്‍ എന്ന യുവാവാണ് തനിക്ക് പണം നല്‍കിയത് എന്നായിരുന്നു ശബരിയുടെ മൊഴി. അഖിലിനെ ചോദ്യം ചെയ്തപ്പോള്‍ കൊല്ലം സ്വദേശിയാണ് തനിക്ക് പണം കൈമാറിയതെന്നാണ് പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം നോട്ട് സിഡിഎമ്മില്‍ ഇട്ടയാളെന്ന നിലയില്‍ ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. നോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി ശബരിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മറ്റ് രണ്ടു പേരെയും പൊലീ