കൊച്ചി: കോതമംഗലം പള്ളി തർക്ക കേസിൽ സർക്കാരിനെതിരേ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ജില്ലാ കലക്ടർ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്തത് രാഷ്ട്രീയ സ്വാധീനത്താൽ ആണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.
പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. ഇത് രാഷ്ട്രീയ സ്വാധീനത്താൽ ആണെന്ന് സംശയിക്കുന്നു. പള്ളി കൊറോണ സെന്റർ ആയി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാൻ ആണോ എന്നും സംശയിക്കുന്നു. പള്ളി തർക്കവുമായി ബന്ധപ്പെട്ട് കളക്ടർ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും കോടതി കുറ്റപ്പെടുത്തി.
അഭിഭാഷക കമ്മിഷനെ നിയോഗിക്കാമെന്ന സർക്കാർ ശുപാർശ കോടതി തള്ളി. പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ തയാറാണെന്ന് സർക്കാർ അറിയിച്ചു. അതേസമയം തന്നെ കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കോടതി വിധി പറയും. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.