റഷ്യൻ ഇടപെടൽ; അസര്‍ബൈജാനും അര്‍മേനിയയും യുദ്ധം അവസാനിപ്പിച്ചു

മോസ്‌കോ: റഷ്യയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ യുദ്ധം അവസാനിപ്പിച്ചതായി സൂചന. നാഗാര്‍ണോ-കാരാബാഖ് മേഖലയിലാണ് ഇരുരാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടിയത്.
പുടിന്റെ മദ്ധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്താന്‍ ധാരണയിലെത്തിയത്.

അതിര്‍ത്തിയിലേക്ക് റഷ്യന്‍സേന നീങ്ങിയതോടെ വെളുപ്പിന് 1.30ന് ഇരുരാജ്യങ്ങളും ചർച്ചയ്ക്ക് തയ്യാറായി. ഇതിനിടെ അര്‍മേനിയയുടെ ഭാഗമായ ഷൂഷ പ്രവിശ്യ പിടിച്ചെന്ന അവകാശവാദവും അസര്‍ബൈജാന്‍ ഉന്നയിച്ചിട്ടുണ്ട്.
സമാധാനക്കരാറിനോട് ആദ്യം പ്രതികരിച്ചത് അര്‍മേനിയയാണ്.

ഒരുതരത്തിലും പൊരുത്ത പ്പെടാനോ വാക്കുകള്‍ കൊണ്ട് വിവരിക്കാനോ സാധിക്കാത്ത സമാധാന കരാറിലാണ് ഒപ്പുവെച്ചതെന്ന് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിന്യാന്‍ പ്രതികരിച്ചു. റഷ്യയുടെ മദ്ധ്യസ്ഥതയിലാണ് അസര്‍ബൈജാനുമൊത്ത് സമാധാനക്കരാറില്‍ ഒപ്പിട്ടതെന്നും പാഷിന്യാന്‍ പറഞ്ഞു. ഇതിനിടെ സംഘര്‍ഷ മേഖലയ്ക്കപ്പുറം അര്‍മേനിയയുടെ തന്ത്രപ്രധാന പ്രദേശമായ ഷൂഷാ പ്രവിശ്യ കൈക്കലാക്കിയതിനാല്‍ യുദ്ധം അവസാനിപ്പിക്കുന്നുവെന്ന അവകാശവാദമാണ് അസര്‍ബൈജാന്‍ ഉന്നയിക്കുന്നത്.

നിലവിലെ സൈനിക മുന്നേറ്റങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇതാണ് ഏക പോംവഴിയെന്ന് ഇരുരാജ്യങ്ങള്‍ക്കും ബോദ്ധ്യപ്പെട്ടതിനാലാണ് വെടിനിര്‍ത്തലിനൊരുങ്ങുന്നതെന്നാണ് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇഹാം അലിയേവ് പറഞ്ഞത്. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയിലേക്ക് റഷ്യയുടെ സമാധാനസേന വിന്യാസം ശക്തമാക്കിയിട്ടുണ്ട്. വിന്യാസം ശക്തമാക്കിയിട്ടുണ്ട്.