നയ​ത​ന്ത്ര​ബാ​ഗ് വ​ഴി ഈ​ന്ത​പ്പ​ഴ ഇറക്കുമതി ; ശി​വ​ശ​ങ്ക​റെ പ്രതിചേർക്കാൻ കസ്റ്റംസ്

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രിയുടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ ഈ​ന്ത​പ്പ​ഴം വി​ത​ര​ണം ചെ​യ്ത കേസിൽ പ്ര​തി ചേ​ര്‍​ക്കാ​ന്‍ ക​സ്റ്റം​സി​ന്‍റെ തീ​രു​മാ​നം. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ ശി​വ​ശ​ങ്ക​റി​നെ പ്ര​തി ചേ​ര്‍​ത്ത് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. ഇതോടെ സ്വർണക്കടത്തടക്കം മൂന്ന് കേസുകളിൽ പ്രതിയാകും ശിവശങ്കർ.

ന​യ​ത​ന്ത്ര​ബാ​ഗ് വ​ഴി 17,000 കി​ലോ​ഗ്രാം ഈ​ന്ത​പ്പ​ഴ​മാ​ണ് മൂ​ന്ന് വ​ര്‍​ഷം​കൊ​ണ്ട് സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ ഇ​ത്രയും ഈ​ന്ത​പ്പ​ഴം ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ല്‍ അ​സ്വാ​ഭാ​വി​കത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് കേ​സെ​ടു​ത്ത​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും, ലൈ​ഫ് മി​ഷ​ന്‍ പ​ണ​മി​ട​പാ​ടി​ലും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ലു​മാ​ണ് നി​ല​വി​ല്‍ ശി​വ​ശ​ങ്ക​റെ പ്ര​തി ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്.