Home National രാ​ജീ​വ്ഗാ​ന്ധി വധക്കേസിലെ ശി​ക്ഷി​ക്ക​പ്പെ​ട്ട പേ​ര​റി​വാ​ള​ന് പ​രോ​ൾ അനുവദിച്ച്‌ ഹൈ​ക്കോ​ട​തി

രാ​ജീ​വ്ഗാ​ന്ധി വധക്കേസിലെ ശി​ക്ഷി​ക്ക​പ്പെ​ട്ട പേ​ര​റി​വാ​ള​ന് പ​രോ​ൾ അനുവദിച്ച്‌ ഹൈ​ക്കോ​ട​തി

0

ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധിയെ കൊലപ്പെടുത്തിയ കേസിൽ ശി​ക്ഷി​ക്ക​പ്പെ​ട്ട കു​റ്റ​വാ​ളി പേ​ര​റി​വാ​ള​ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രോ​ൾ അ​നു​വ​ദി​ച്ചു. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം, പേ​ര​റി​വാ​ള​നെ മോ​ചി​പ്പി​ക്കാ​നു​ള്ള ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ​യി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​ൽ സു​പ്രീം​കോ​ട​തി കഴിഞ്ഞ ദിവസം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചിരുന്നു.

ജ​സ്റ്റീ​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ര റാ​വു, അ​ജ​യ് റ​സ്‌​തോ​ഗി, ഹേ​മ​ന്ത് ഗു​പ്ത എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ട​തി​ക​ൾ ഗ​വ​ർ​ണ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ സ​ന്ദ​ർ​ഭ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ പേ​ര​റി​വാ​ള​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് ജ​സ്റ്റിസ് റാ​വു ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ രാ​ജീ​വ് വ​ധ​ത്തി​ലെ വി​പു​ല​മാ​യ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ​യു​ടെ റി​പ്പോ​ർ​ട്ട് കി​ട്ടാ​തെ ന​ട​പ​ടി​യെ​ടു​ക്കി​ല്ലെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടെ​ന്ന് ത​മി​ഴ്‌​നാ​ട് അ​ഡി. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ബാ​ലാ​ജി ശ്രീ​നി​വാ​സ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here