കോട്ടയത്ത് 479 പേർക്കു കൊറോണ ;475 പേർക്കും സമ്പർക്കം മുഖേന വൈറസ് ബാധ

കോട്ടയം: ജില്ലയിൽ 479 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 475 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 3789 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 235 പുരുഷൻമാരും 174 സ്ത്രീകളും 70 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 61 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

481 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 5332 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 25903 പേർ കൊറോണ ബാധിതരായി 20531 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19356 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ഈരാറ്റുപേട്ട -50, കോട്ടയം -41,ചങ്ങനാശേരി-35, നീണ്ടൂർ-28, ഏറ്റുമാനൂർ-20, പാമ്പാടി-19, മുണ്ടക്കയം, വെള്ളൂർ-17, കുറിച്ചി, ആർപ്പൂക്കര-14, ടി.വി പുരം, തലയാഴം-11

ഉദയനാപുരം, വൈക്കം, നെടുംകുന്നം-9, വാഴപ്പള്ളി-8, അയ്മനം, തിടനാട്, പാലാ, ഭരണങ്ങാനം, ചെമ്പ്- 7, കുമരകം, അതിരമ്പുഴ, തൃക്കൊടിത്താനം,കങ്ങഴ, കൊഴുവനാൽ,
കോരുത്തോട്, രാമപുരം, മീനടം -6

പുതുപ്പള്ളി, ചിറക്കടവ്, കൂരോപ്പട, പാറത്തോട് -5,
തലയോലപ്പറമ്പ്, കറുകച്ചാൽ, കിടങ്ങൂർ, കല്ലറ-4,ഉഴവൂർ, പനച്ചിക്കാട്, കാണക്കാരി,മണിമല, മേലുകാവ്, വെച്ചൂർ -3

അകലക്കുന്നം, മുത്തോലി, കടനാട്, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, അയർക്കുന്നം, തലപ്പലം, മുളക്കുളം, മണർകാട്, വിജയപുരം- 2

മൂന്നിലവ്, തലനാട്, പളളിക്കത്തോട്, പൂഞ്ഞാർ, മാടപ്പളളി, ഞീഴൂർ, കൂട്ടിക്കൽ, എലിക്കുളം,മരങ്ങാട്ടുപിള്ളി, മറവൻതുരുത്ത് – 1