മീററ്റ്: അജ്ഞാതൻ തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് 50 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കൗമാരക്കാരൻ പിടിയിൽ. യുപിയിലെ മീററ്റിലായിരുന്നു സംഭവം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന 15 കാരനാണ് വീട്ടുകാരെ തട്ടിച്ച് പണം സ്വന്തമാക്കാൻ ശ്രമിച്ചത്.
അച്ഛനും രണ്ടാനമ്മയും രണ്ട് സഹോദരിമാർക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. വീട്ടിലെ അന്തരീക്ഷം മടുത്ത് സഹോദരിമാരുമൊത്ത് മറ്റൊരു സ്ഥലത്തേയ്ക്കു ഓടിപ്പോകാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു തട്ടിക്കൊണ്ടുപോകൽ നാടകം. അജ്ഞാതർ തന്നെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ട് ഇയാൾ സഹോദരിക്ക് മൊബൈൽ ഫോണിൽ സന്ദേശം അയച്ചു.
ഇതോടെ ബന്ധുക്കൾ പോലീസിൽ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഡെൽഹിയിൽനിന്നും കുട്ടിയെ കണ്ടെത്തി. സിനിമയിൽനിന്നാണ് തട്ടിക്കൊണ്ടുപോകൽ ആശയം ലഭിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.