Home National സംവിധായകനും നടനുമായ ആശിഷ് കക്കാട് അന്തരിച്ചു

സംവിധായകനും നടനുമായ ആശിഷ് കക്കാട് അന്തരിച്ചു

0

അഹമ്മദാബാദ്: പ്രശസ്ത ഗുജറാത്തി ചലച്ചിത്ര നിർമ്മാതാവും നടനും ശബ്ദ കലാകാരനുമായ ആശിഷ് കക്കാട് (49) അന്തരിച്ചു.  ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം. മകന്റെ ജന്മദിനം ആഘോഷിക്കാൻ കൊൽക്കത്തയിൽ പോയ ഇദ്ദേഹത്തിന് ഉച്ചമയക്കത്തിൽ ഹൃദ്രോഗ ബാധയുണ്ടാകുകയായിരുന്നു.

ബെറ്റർ ഹാഫ്’ സംവിധാനം ചെയ്ത ആശിഷ് കക്കാട് ‘മിഷൻ മമ്മി’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടി. ചലച്ചിത്ര നിർമ്മാതാവ് അഭിഷേക് കപൂറിന്റെ പ്രശംസ നേടിയ ‘കൈ പോ ചെ’, സൈക്കോളജിക്കൽ ത്രില്ലർ ‘ബിയോണ്ട് ബ്ലൂ: ആൻ അൺനെർവിംഗ് ടെയിൽ ഓഫ് എ ഡിമെൻറഡ് മൈൻഡ്’ എന്നിവയിലും ആശിഷ് അഭിനയിച്ചിട്ടുണ്ട്. ആധുനിക നഗര പശ്ചാത്തലത്തിൽ ഗുജറാത്തി സിനിമ നിർമ്മിച്ച ആദ്യത്തെ ചലച്ചിത്രകാരനായിരുന്നു കക്കാട്. 

LEAVE A REPLY

Please enter your comment!
Please enter your name here