റേ​ഷ​ന്‍ ക​ടകൾ അ​ട​ച്ച് നാളെ പ്ര​തി​ഷേ​ധം; വ്യാപാരി വ്യവസായികളുടെ കടകൾ തുറന്ന് വിൽപ്പനയില്ലാതെ പ്രതിഷേധവും നാളെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാളെ റേ​ഷ​ന്‍ ക​ട വ്യാ​പാ​രി​ക​ള്‍ ക​ട അ​ട​ച്ച് പ്ര​തി​ഷേ​ധി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ കടകൾ അടച്ചിടുക. സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ നേ​രി​ട്ട് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച റേ​ഷ​ന്‍ ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​നം. സംസ്ഥാനത്ത് വ്യാപാരികൾ നാളെ കടകൾ തുറന്ന് വിൽപ്പനയില്ലാതെ പ്രതിഷേധിക്കും.

സ​മ​രം മൂ​ലം ക​ട​യ​ട​ച്ച് റേ​ഷ​ന്‍ മു​ട​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളോ​ട് ചേ​ര്‍​ന്ന് റേ​ഷ​ന്‍ ക​ട​ക​ള്‍ തു​റ​ക്കാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഈ ​നീ​ക്ക​ത്തോ​ടാ​ണ് വ്യാ​പാ​രി​ക​ളു​ടെ എ​തി​ര്‍​പ്പ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പു​ളി​മൂ​ട്ടി​ലാ​ണ് ആ​ദ്യ​ത്തെ സ​പ്ലൈ​ക്കോ റേ​ഷ​ന്‍ ക​ട​യു​ടെ ഉ​ദ്ഘാ​ട​നം.

സ​ര്‍​ക്കാ​ര്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ തു​ട​ങ്ങു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ വാ​ദം. ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധി​ക്കും. ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷന്‍റെ​യും കേ​ര​ള സ്‌​റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.

അതേസമയം സംസ്ഥാന വ്യാപകമായി നാളെ കടകൾ തുറന്ന് വിൽപ്പനയില്ലാതെ പത്ത് ലക്ഷത്തിലധികം വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. പ്രതിഷേധ സമരത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ 12 വരെ കടതുറന്ന് വില്‍പന നിര്‍ത്തി തൊഴില്‍ ബഹിഷ്കരിച്ച് പ്രതിഷേധ സമരത്തില്‍ എല്ലാ വ്യാപാരികളും വ്യാപാര സ്ഥാപനത്തിന്റെ മുമ്പിലും വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ്ണയില്‍ അണിചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്സിറുദ്ദീനും ജനറല്‍ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു.

ജിഎസ് ടി യിലെ വ്യാപാര ദ്രോഹ നടപടികള്‍ നിര്‍ത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ തകര്‍ക്കുന്ന ഉദ്യോഗസ്ഥ നടപടികള്‍ അവസാനിപ്പിക്കുക, പരിധിയില്‍ കൂടുതല്‍ പിരിച്ചെടുത്ത പ്രളയ സെസ്സ് നിര്‍ത്തലാക്കുക, അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസ് നടപടികള്‍ പിന്‍വലിക്കുക, പുതുക്കിയ വാടകക്കുടിയാന്‍ നിയമം ഉടന്‍ നടപ്പിലാക്കുക, ലൈസന്‍സിന്റെ പേരില്‍ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ടാണ് പ്രതിഷേധം.