‘ലവ്​ ജിഹാദി’നെതിരെ നിയമമുണ്ടാക്കാൻ​ ഹരിയാനയും

ന്യൂ​ഡെൽ​ഹി:​ ‘ ലവ് ജിഹാദ്’ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഉ​ത്ത​ർ​പ്ര​ദേ​ശിനു പിന്നാലെ ഹരിയാന സർക്കാരും ലൗവ് ജിഹാദിനെതിരേ നിയമമുണ്ടാക്കുമെന്ന് സൂചന നൽകി രംഗത്ത്. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു​ പി​ന്നാ​ലെ ഹ​രി​യാ​ന​യി​ലെ ബിജെപി മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റും ല​വ്​ ജി​ഹാ​ദ്​ ച​ർ​ച്ച​യാക്കി രം​ഗ​ത്ത് എത്തിയത്.

ഹ​രി​യാ​ന​യി​ലെ ബ​ല്ല​ഭ്​​ഗ​ഢി​ൽ 21കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ‘ല​വ്​ ജി​ഹാ​ദു’​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ ആ​രോ​പി​ച്ച മു​ഖ്യ​മ​ന്ത്രി ഖ​ട്ട​ർ ഹ​രി​യാ​ന മാ​ത്ര​മ​ല്ല, കേ​ന്ദ്ര സ​ർ​ക്കാ​ർ പോ​ലും ല​വ്​ ജി​ഹാ​ദി​നെ​തി​രെ നി​യ​മ​മു​ണ്ടാ​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞു.കു​റ്റ​ക്കാ​ർ ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​നും നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​മു​ള്ള നി​യ​മ​മാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്.

ല​വ്​ ജി​ഹാ​ദ്​ ചി​കി​ത്സി​​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ന​മ്മു​ടെ പെ​ൺ​കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ക​ഴി​യൂ. അ​തി​നാ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മം നി​ർ​മി​ക്കു​മെ​ന്നും ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ​വി​ജും​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 26ന്​ 21​കാ​രി​യാ​യ യു​വ​തി​യെ പ​ട്ടാ​പ്പ​ക​ൽ വെ​ടി​വെ​ച്ചു​കൊ​ന്ന​സം​ഭ​വ​ത്തി​ൽ തൗ​സീ​ഫ്, റെ​ഹാ​ൻ എ​ന്നീ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​​ലാ​യി​രു​ന്നു. ഇതിനു പിന്നാലെയാണ് ഹരിയാന ഇക്കാര്യം ഗൗരവടുക്കുന്നത്.