ആലപ്പുഴ: ജില്ലയിൽ ഇന്ന് 616 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 591 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 22 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
2 പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് .
8538 പേർ ചികിത്സയിൽ ഉണ്ട്. 778 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 24888 പേർ രോഗ മുക്തരായി.