Home National ഹർപ്രീത്​ എഡി സിംഗ് ;ഇന്ത്യൻ വിമാന കമ്പനിക്ക് ആദ്യ വനിത സിഇഒ

ഹർപ്രീത്​ എഡി സിംഗ് ;ഇന്ത്യൻ വിമാന കമ്പനിക്ക് ആദ്യ വനിത സിഇഒ

0

ന്യൂഡെൽഹി: ഹർപ്രീത്​ എഡി സിങ്ങിനെ എയർ ഇന്ത്യയുടെ സഹകമ്പനിയായ അലൈൻസ്​ എയറിൻ്റെ സിഇഒയായി നിയമിച്ചു. ഇന്ത്യൻ വിമാനകമ്പനികളുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതയെ സിഇഒയായി നിയമിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത്​ വരെ ഹർപ്രീത്​ അലൈൻസ്​ എയറിൻ്റെ സിഇഒയായി തുടരുമെന്ന്​ എയർ ഇന്ത്യ സിഎംഡി രാജീവ്​ ബൻസാൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്​തമാക്കുന്നു.

ഫ്ലൈറ്റ്​ സേഫ്​റ്റി വിഭാഗത്തിൽ എക്​സിക്യൂട്ടീവ്​ ഡയറക്​ടറാണ്​ ഹപ്രീത്​. സീനിയർ ക്യാപ്​റ്റൻ നിവേദിത ഭാസിന്​ ഫ്ലൈറ്റ്​ സേഫ്​റ്റി എക്​സിക്യൂട്ടീവ്​ ഡയറക്​ടറുടെ ചുമതല നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.1988ലാണ്​ എയർ ഇന്ത്യയുടെ പൈലറ്റായി ഹർപ്രീത്​ സിങ്​ എത്തുന്നത്​.

ആരോഗ്യപരമായ കാരണങ്ങളാൽ പിന്നീട്​ വിമാനം പറത്താൻ കഴിയാതിരുന്നപ്പോഴും വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയിൽ അവർ ​ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരുന്നു. വനിത പൈലറ്റ്​ അസോസിയേഷ​ൻ്റെ തലപ്പത്തും അവർ എത്തിയിട്ടുണ്ട്​. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം നടപ്പിലായാലും അലൈൻസ്​ എയറിനെ പൊതുമേഖലയിൽ തന്നെ നില നിർത്തുമെന്നാണ്​ സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here