തിരുവനന്തപുരം: ഇൻകെൽ എം ഡി എം.പി ദിനേശ് ഐ പി എസിനെ സംസ്ഥാന സർക്കാർ പുറത്താക്കി. ഡയറക്ടർ ബോർഡിന്റെ പരാതിയെ തുടർന്നാണ് നടപടി. ബി പി സി എൽ മുൻ ചീഫ് ജനറൽ മാനേജർ മോഹൻലാലിനാണ് പകരം ചുമതല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇൻകെലിൽ എത്തുന്ന നാലാമത്തെ എം ഡിയാണ് മോഹൻലാൽ.
സർക്കാർ ഏജൻസികൾ, പ്രമുഖ ആഗോള നിക്ഷേപകർ, എൻആർഐ വ്യവസായികൾ / ബിസിനസുകാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന പബ്ലിക് പ്രൈവറ്റ് പാർണർഷിപ്പ് (പിപിപി) സംരംഭമാണ് ഇൻകെൽ ലിമിറ്റഡ്.
വ്യാവസായിക ബിസിനസ് പാർക്ക്, റോഡുകൾ, പാലങ്ങൾ, വൈദ്യുതി, ഗതാഗതം, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ വൻകിട പദ്ധതികളിലേക്ക് സ്വകാര്യ മൂലധനവും പ്രൊഫഷണൽ വൈദഗ്ധ്യവും എത്തിക്കുകയെന്നതാണ് ഇങ്കെൽ ലിമിറ്റഡിൻ്റെ ലക്ഷ്യം.