Home World തുർക്കിയിൽ വൻ ഭൂകമ്പം;നിരവധി കെട്ടിടങ്ങൾ നിലംപതിച്ചു; റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി

തുർക്കിയിൽ വൻ ഭൂകമ്പം;നിരവധി കെട്ടിടങ്ങൾ നിലംപതിച്ചു; റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി

0

അങ്കാറ: തുർക്കിയിൽ ഏജിയൻ തീരത്ത് അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി. പടിഞ്ഞാറൻ ഇസ്മിർ പ്രവിശ്യയുടെ തീരത്തുനിന്ന് 17 കി.മീ അകലെയാണ് പ്രഭവകേന്ദ്രം. തുർക്കിയുടെ പടിഞ്ഞാറൻ തീരമേഖലയിൽ ഭൂകമ്പം വൻനാശമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇസ്മീർ നഗരത്തിൽ ബഹുനിലക്കെട്ടിടങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തി. ആൾനാശം ഉണ്ടായിട്ടുണ്ടെന്ന സൂചനകളാണ് വരുന്നത്. ഏജീയൻ കടലിലെ ഗ്രീക്ക് ദ്വീപായ സാമൊസിൽ സൂനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട് .

നിരവധി കെട്ടിടങ്ങൾ നിലംപതിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളപായമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ആളപായമുണ്ടായതായി സംശയിക്കുന്നതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതൻസിലും ഇസ്താംബൂളിലും ഭൂചലനം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്മിർ നഗര തീരത്ത് നിന്ന് 16 കിലോമീറ്റർ താഴ്ചയിൽ 17 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പം ഉണ്ടായത് 10 കിലോമീറ്റർ താഴ്ചയിലാണെന്നും പ്രഭവകേന്ദ്രം തുർക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റർ അകലെയാണെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here