Home National പബ്ജി ഇന്നു മുതൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കും

പബ്ജി ഇന്നു മുതൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കും

0

ന്യൂഡെൽഹി: ഇന്നു മുതൽ പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവ ഇന്ത്യയിലെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിക്കും. ഇന്ത്യയിൽ പബ്ജി നിരോധിച്ചതിന് ശേഷവും നിരവധി പേർക്ക് ഗെയിം കളിക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇന്നു മുതൽ ഇന്ത്യയിൽ പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പ്ലെയേഴ്സ് അൺനോൺ ബാറ്റിൽഗ്രൗണ്ട് അഥവാ പബ്ജിയുടെ ഉടമകൾ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സെപ്റ്റംബർ രണ്ടിനു പബ്ജി മൊബൈലും പബ്ജി ലൈറ്റും ഉൾപ്പെടെ 117 ആപ്പുകൾ നിരോധിച്ചിരുന്നു.

ഒക്ടോബർ 30 മുതൽ 2 ഗെയിമുകളുടെയും സേവനവും ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള പ്രവേശനവും അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ ടെൻസന്റ് ഗെയിംസ് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യയിൽ പബ്‌ജി നിരോധിച്ചതിനു ശേഷവും ഫോണുകളിലും ടാബുകളിലും പിസികളിലും ഗെയിം ഇൻസ്റ്റാൾ ചെയ്തിരുന്നവർക്ക് ഗെയിം കളിക്കാൻ സാധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here