Home National ഇന്ത്യയുടെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലേക്കുള്ള വരവിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

ഇന്ത്യയുടെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലേക്കുള്ള വരവിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

0

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലേക്കുള്ള വരവിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. രണ്ടു ദിവസമായി ന്യൂയോര്‍ക്കിലെ സുരക്ഷാ കൗണ്‍സില്‍ ആസ്ഥാനത്തെ യോഗത്തിലാണ് ഇന്ത്യയും അമേരിക്കയും ധാരണയിലെത്തിയത്. 2021 ജനുവരി മുതലുള്ള ഇന്ത്യയുടെ കാലാവധിയിലെ എല്ലാ സുരക്ഷാ വിഷയങ്ങളിലും ഇന്ത്യയുടെ നിലപാടുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക തീരുമാനമെടുത്തതായി ഇന്ത്യന്‍ എംബസ്സി വൃത്തങ്ങൾ അറിയിച്ചു.

ഇരുരാജ്യങ്ങള്‍ക്കും ഈ കാലഘട്ടത്തിലെ സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ സമാനമായ കാഴ്ചപ്പാടും പ്രവര്‍ത്തന പദ്ധതികളുമാണുള്ളത്. ഇന്ത്യക്കായി സുരക്ഷാ കൗണ്‍സിലില്‍ ഇടപെടുന്നത് അഡീഷണല്‍ സെക്രട്ടറിയായ വിനയ് കുമാറായിരിക്കുമെന്നും എംബസ്സി വ്യക്തമാക്കി.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം. സുരക്ഷാ കൗണ്‍സില്‍ സ്ഥിരം യോഗത്തിലും ഇന്ത്യയെ ശക്തമായി പിന്തുണയ്ക്കുമെന്ന തീരുമാനം അമേരിക്കന്‍ പ്രതിനിധികള്‍ എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here