പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ മാർച്ച് ; എ​കെ​ജി സെ​ന്‍റ​റി​ന് വൻ പോ​ലീ​സ് സു​ര​ക്ഷ

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ സി​പി​എ​മ്മി​ന്‍റെ ആ​സ്ഥാ​ന​മാ​യ എ​കെ​ജി സെ​ന്‍റ​റി​ന് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ഡി​സി​പി ദി​വ്യാ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തു​ണ്ട്. പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ളും എ​കെ​ജി സെ​ന്‍റ​റി​ന് മു​ന്നി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്.

ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ന്ധ്യ​യോ​ടെ എ​കെ​ജി സെ​ന്‍റ​റി​ലേ​ക്ക് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ണ്ടാ​കു​മെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ കൂ​ട്ടി​യ​ത്. എ​കെ​ജി സെ​ന്‍റ​റി​ന് മു​ന്നി​ലൂ​ടെ​യു​ള്ള പ്ര​ധാ​ന പാ​ത​യും സ​മീ​പ​ത്തെ ചെ​റു​വ​ഴി​ക​ളും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ നി​ല​വി​ൽ ത​ല​സ്ഥാ​ന​ത്തി​ല്ല. എ​കെ​ജി സെ​ന്‍റ​റി​ൽ എം.​വി.​ഗോ​വി​ന്ദ​ൻ, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, എ​സ്.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള എ​ന്നീ നേ​താ​ക്ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ലു​ള്ള സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും എ​കെ​ജി സെ​ന്‍റ​റി​ന് പ​രി​സ​ര​ത്തേ​ക്ക് എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.