തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ബുധനാഴ്ചയോടെ തുലാവര്‍ഷം കേരളത്തിലെത്തും. ഇടവപ്പാതി പിന്‍വാങ്ങാന്‍ വൈകിയതുമൂലം രണ്ടാഴ്ചക്ക് ശേഷമാണ് കേരളത്തിലേക്കുള്ള വടക്ക് കിഴക്കന്‍ മണ്‍സൂണിന്റെ വരവ്.
28ന് ഇടവപ്പാതി പിന്‍വാങ്ങുന്നതിനൊപ്പം തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടകം എന്നിവിടങ്ങളില്‍ തുലാവര്‍ഷവും എത്തും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 29ന് എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അധികമഴ നല്‍കിയാണ് ഇടവപ്പാതി പിന്‍വാങ്ങുന്നത്.
37 ശതമാനം അധികമഴയാണ് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലഭിച്ചത്. എന്നാല്‍ മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളില്‍ പ്രതീക്ഷിച്ചതിനേക്കാളും കുറവാണ് ലഭിച്ചത്. വയനാട് 18 ശതമാനവും തൃശൂരില്‍ 12 ഉം ഇടുക്കിയില്‍ ആറും മലപ്പുറത്ത് ഒരു ശതമാനവും മഴ കുറഞ്ഞു.