തിരുവനന്തപുരം: പാണത്തൂര്‍- ചെമ്പേരി റോഡിൽ മണ്ണ് കൊണ്ടുവന്നിട്ട് അതിർത്തികൾ അടച്ച കർണാടകത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്.
കുടകിൽ കേരള അതിർത്തിയിലേക്ക് കടന്നാണ് മണ്ണിട്ട് വഴിതടഞ്ഞിട്ടുള്ളത്.കാസർകോടും ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. ഇരുസംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാർ നടത്തിയ ചർച്ചയിൽ മണ്ണ് നീക്കം ചെയ്യാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. എങ്കിലും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മണ്ണ് കൊണ്ടുവന്നിട്ട് അതിർത്തിയിലെ റോഡുകൾ അടയ്ക്കുന്നത് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് തടസമുണ്ടാക്കും.
മണ്ണ് നീക്കം ചെയ്യാമെന്ന് അവർ തീരുമാനിച്ചത് നല്ലകാര്യം. എത്രയുംവേഗം മണ്ണ് നീക്കുമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.