ഇന്ത്യാ – അമേരിക്ക നിർണായക ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

ന്യൂഡെൽഹി: ചൈനുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ടു പ്ലസ് ടു ചര്‍ച്ചയ്ക്ക് ഇന്ന് ഡെൽഹിയിൽ തുടക്കം. ഈ മാസം 27 വരെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.

ഇരുവരും പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി സംസാരിക്കും. ചര്‍ച്ചയില്‍ ആഗോള മേഖല നിലപാടുകള്‍, പ്രതിരോധം, നാവിക സഹകരണം, സാങ്കേതികവിദ്യ, തീവ്രവാദം ചെറുക്കല്‍ തുടങ്ങിയവ ചര്‍ച്ചയുടെ അജണ്ടയാണ്. കൊറോണ വാക്‌സിന്‍ വികസനത്തിനുള്ള സഹകരണവും, ഐക്യരാഷ്ട്രസഭയില്‍ പങ്കാളിത്തം ശക്തിപ്പെടുത്തലും ചര്‍ച്ചയില്‍ വിഷയമാകും.

അമേരിക്കന്‍ ഉപഗ്രഹനിരീക്ഷണ സംവിധാനം അടക്കം പ്രയോജനപ്പെടുത്താനുള്ള ബെക്ക കരാറിന് ചര്‍ച്ചയില്‍ അന്തിമരൂപം നല്‍കും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെയാണ് ചര്‍ച്ച നടക്കുന്നത്. 2018 സെപ്തംബര്‍ ആറിന് ഡെൽഹിയിൽ വച്ചായിരുന്നു ആദ്യ ടു പ്ലസ് ടു ചര്‍ച്ച നടന്നത്. രണ്ടാം പതിപ്പ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാഷിംഗ്ടണില്‍ നടന്നു.

ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ല്‍ സ്വാ​ധീ​നം വ​ര്‍​ദ്ധി​പ്പി​ക്കാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മ​ങ്ങ​ളും കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ആ​ക്ര​മ​ണാ​ത്മ​ക പെ​രു​മാ​റ്റ​വും ഉ​ള്‍​പ്പെ​ടെ നി​ര്‍​ണാ​യ​ക ഉ​ഭ​യ​ക​ക്ഷി, പ്രാ​ദേ​ശി​ക, ആ​ഗോ​ള പ്ര​ശ്ന​ങ്ങ​ളും ച​ര്‍​ച്ച​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടും.