ന്യൂഡെൽഹി: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയർത്താനുള്ള സാഹചര്യം ഒരുങ്ങുന്നു. ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വിവാഹപ്രായം ഉയർത്തണം എന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന. അതേസമയം ചില സങ്കുചിത താൽപര്യക്കാർ ഇതിനെതിരേ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ യൂണിയൻ ബജറ്റ് അവതരണത്തിനിടെ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യം പരിശോധിക്കാൻ വിദഗ്ദ്ദസമിതിയെ നിയമിക്കും എന്നറിയിച്ചത്. നിലവിൽ സ്ത്രീകൾക്ക് 18 ഉം പുരുഷൻമാർക്ക് 21ഉം ആണ് കുറഞ്ഞ വിവാഹപ്രായം.
വിവാഹപ്രായം ഉയർത്തുന്നതിനെതിരെ കേരളത്തിലടക്കം വിവിധ മുസ്ലീം സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദഗതി കൊണ്ടു വിദഗ്ദ്ധ സമിതി ശുപാർശ ചെയ്യും. ഈ ശുപാർശയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയാണ്.