തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു. ദുബായില്‍നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49 വയസുകാരനാണു രോഗബാധ സ്ഥിരീകരിച്ചത്. മാർച്ച് പതിനെട്ടിനാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇയാളുടെ യാത്രായുടെ റൂട്ട് മാപ്പ് ഇങ്ങനെ
. മാർച്ച് 18ന് ദുബായില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍.
. ബസില്‍ കൊല്ലത്തേക്ക്. കൊല്ലം കഐസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ഓട്ടോറിക്ഷയില്‍ പ്രാക്കുളത്തെ വീട്ടിലേക്ക്.
. വീട്ടിലെത്തി ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുന്നു. അവരുടെ നിര്‍ദേശ പ്രകാരം നിരീക്ഷണത്തില്‍.
. 25-നു രാത്രി പനി തുടങ്ങിയ അസ്വസ്ഥത തോന്നിയതോടെ രാത്രി 11 മണിയോടെ അഞ്ചാലുംമൂട്ടിലെ പിഎന്‍എന്‍എം ആശുപത്രിയില്‍ സുഹൃത്തിന്റെ ബൈക്കിലെത്തി. ജില്ലാ ആശുപത്രിയില്‍ പോകാന്‍ ആശുപത്രി ജീവനക്കാര്‍ നിര്‍ദേശിച്ചു.
. ഭാര്യാ സഹോദരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സ്കൂട്ടറില്‍ വീട്ടിലേക്ക്.
. രാത്രി 11.30 നു ജില്ലാ ആശുപത്രിയിലേക്ക്. കൊല്ലത്തു നിന്ന് ആംബുലന്‍സ് വരുത്തിയാണു പോയത്.
. ജില്ലാ ആശുപത്രിയില്‍ സ്രവം പരിശോധനയ്ക്കു ശേഖരിച്ചു. ഇവിടെ നിരീക്ഷണത്തിലാക്കാതെ പുലര്‍ച്ചെ 3.30 മണിയോടെ വീട്ടിലേക്കു വിട്ടു.