കോട്ടയം: പാവം മാണി സി കാ പ്പൻ എംഎൽഎ വീണ്ടും വിവാദത്തിൽ. പാലായെച്ചൊല്ലി ഇടതു മുന്നണിയിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ നടൻ സുരേഷ് ഗോപിയെ മാണി സികാപ്പൻ കണ്ടതാണ് അടുത്ത വിവാദത്തിന് തിരികൊളുത്തിയത്.
‘കാവൽ’ സിനിമയുടെ ഷൂട്ടിങിനായി പാലക്കാട്ടേക്ക് പോകുംവഴിയാണ് ബിജെപി എംപികൂടിയായ സുരേഷ്ഗോപി കാപ്പനെ കണ്ടത്.സീറ്റ നഷ്ടമായാൽ യുഡിഎഫിനൊപ്പം ചേർന്ന് കാപ്പൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചിരുന്നതിനിടെയാണ് പാലായിലെത്തിയ സുരേഷ്ഗോപി കാപ്പനെ കണ്ടത്.
ജോസ് കെ മാണിക്കായി പാലാ സീറ്റ് വിട്ടുനൽകേണ്ടിവരുമെന്ന പ്രചാരണങ്ങൾക്കിടെ, ഇതിനെ ഏതിർത്ത് കാപ്പൻ രംഗത്തെത്തിയിരുന്നു. പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് എൻ.സി.പിയും വ്യക്തമാക്കിയിരുന്നു.
ഇടതുമുന്നണിയിൽ വിശ്വാസമെന്ന് മാണിസി കാപ്പൻ എംഎൽഎ പാലാ സീറ്റിൽ ബലം പിടിക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. സീറ്റുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ എന്‍സിപി ചര്‍ച്ച ചെയ്യും. എൽഡിഎഫിൽ സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ല. പാർട്ടിയും മുന്നണിയുമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. തനിക്ക് ഇപ്പോൾ ആശങ്കകളൊന്നുമില്ലെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും മാണിസി കാപ്പൻ പറഞ്ഞു.