പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ച ബിഹാറിൽ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ പോസിറ്റീവായ അദ്ദേഹത്തെ പട്നയിലെ എയിം (ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) സിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി സാധാരണമാണെന്നും പ്രചാരണത്തിനായി ഉടൻ മടങ്ങിയെത്തുമെന്നും മോദി പറഞ്ഞു.
“കൊറോണ പോസിറ്റീവ് പരീക്ഷിച്ചു. ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. ആദ്യം ചെറിയ പനിയുണ്ടായിരുന്നെങ്കിലും രണ്ടു ദിവസമായി ദിവസമായി ചൂട് ഇല്ല. മികച്ച നിരീക്ഷണത്തിനായി എയിംസ് പട്‌നയിലേക്ക് പ്രവേശിച്ചു. ശ്വാസകോശത്തിന്റെ സിടി സ്കാൻ സാധാരണമാണ്. പ്രചാരണത്തിനായി ഉടൻ മടങ്ങിയെത്തും . ” ട്വീറ്റിൽ സുശീൽ കുമാർ മോദി പറഞ്ഞു.
ബീഹാറിൽ ബിജെപിയുടെ ഏറ്റവും സീനിയർ നേതാവാണ് സുശീൽ കുമാർ മോദി . നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ മോദി മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഞായറാഴ്ച ബുക്സാർ, ഭോജ്പൂർ ജില്ലകളിൽ സംയുക്ത പ്രചരണം നടത്തിയിരുന്നു.