സ്വവർഗാനുരാഗി വിഷയം; ഫ്രാൻസീസ് മാർപാപ്പായുടെ വാക്കുകൾ നിക്ഷിപ്ത താൽപര്യക്കാർ വളച്ചൊടിച്ചതിൽ വ്യാപക പ്രതിഷേധം

റോം: ഫ്രാൻസീസ് മാർപാപ്പായുടെ വാക്കുകൾ നിക്ഷിപ്ത താൽപര്യക്കാർ വളച്ചൊടിച്ചതിൽ കത്തോലിക്കാ സഭയിൽ പ്രതിഷേധം. “സ്വവർഗാനുരാഗികളെ പിന്തുണച്ച് ഫ്രാൻസിസ് മാർപാപ്പ ” എന്ന നിലയിൽ ന്യൂയോർക്ക് ടൈംസ് അടക്കം ചില മാധ്യമങ്ങൾ തെറ്റിദ്ധാരണാജനകമായ വാർത്ത കൊടുത്തിരുന്നു. കാട്ടുതീ പോലെ ലോകമെമ്പാടും മാധ്യമങ്ങൾ ഇതേറ്റടുത്തു.

എവ്‌ഗിനി അഫിനിയസ്കി എന്ന റഷ്യൻ സംവിധായകൻ ഫ്രാൻസീസ് പാപ്പയെ പറ്റി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘ഫ്രാൻചെസ്കോ’ എന്ന ഡോക്യുമെന്ററിയിലെ പാപ്പയുടെ വാക്കുകൾ വളച്ചൊടിച്ചാണ് നിക്ഷിപ്ത താൽപര്യക്കാർ വ്യാപകമായി പ്രചരിപ്പിച്ചത്.

ഡോക്യുമെന്ററിയിൽ ആൻഡ്രെയ റുബേര എന്ന സ്വവർഗ്ഗ അനുഭാവം ഉള്ളതും അങ്ങനെ കുടുംബമായി ജീവിക്കുന്ന വ്യക്തി ഫ്രാൻസിസ് പാപ്പയോട് പറയുന്ന സംഭാഷണമായാണ് ഈ സംഭവം ചിത്രീകരിച്ചിരിക്കുന്നത്. ആൻഡ്രെയ പാപ്പയോട് തന്റെ കുട്ടികളെ പള്ളിയിൽ അയക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പാപ്പയുടെ താമസസ്ഥലത്തെ പള്ളിയായ സാൻത മർത്തയിലെ വി. ബലിയർപ്പണത്തിന് ശേഷം അദ്ദേഹത്തെ കണ്ടുമുട്ടുന്നതും അദ്ദേഹത്തോട് കുട്ടികളെ പള്ളിയിൽ അയക്കാനും പറയുന്നതാണ് രംഗം.

അദ്ദേഹം ഈ ഡോക്യുമെന്ററിയിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞതിന് അനുസരിച്ച് ഞാൻ ചെയ്തു എന്ന് പറയുന്നതോടൊപ്പം പാപ്പ കുടുംബ ജീവിതത്തെ പറ്റി ഒന്നും പറഞ്ഞില്ല എന്നും ജനത്തോടുള്ള നിലപാടുകളിൽ മാറ്റം വരുത്തണം എന്നുമാണ് പറഞ്ഞത്.

കത്തോലിക്ക സഭ ഈ കാലഘട്ടത്തിൽ ഒരിക്കൽപോലും സ്വവർഗ്ഗ അനുഭാവം പുലർത്തുന്ന വരെ മാറ്റി നിർത്തിയിട്ടില്ല. ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ആഹ്വാനം ആയ അമോരിസ് ലെറ്റീഷ്യയിൽ പാപ്പ പഠിപ്പിക്കുന്നതും ഇത് തന്നെയാണ് എന്ന് ഇറ്റലിയിലെ കിയേത്തി ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.
സ്വവർഗ്ഗ അനുഭാവികൾക്കും കുടുംബത്തിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും, അവരും ദൈവമാക്കളാണ് എന്ന് പറയുന്നതോടൊപ്പം, പാപ്പ, നമുക്ക് ആരെയും കുടുംബത്തിൽ നിന്ന് പുറത്താക്കാൻ ഉള്ള അധികാരം ഇല്ല എന്നും, സിവിൽ പരമായി അവർക്ക് സംരക്ഷണം വേണം എന്നും പാപ്പ പറയുന്നത്.

റോമിലെ ഫിലിം ഫെസ്റ്റിവലിൽ കിനെയോ പുരസ്കാരം നേടിയ ചിത്രീകരണം ആണിത്. വത്തിക്കാൻ മാധ്യമ വിഭാഗം ഇതിനെ പറ്റി പറഞ്ഞത് പാപ്പ ഈ സംഭാഷണങ്ങളിൽ പാപ്പയുടെ ജീവിത അനുഭവങ്ങൾ കൊണ്ട് ജ്ഞനത്തോടും അനുകംബയോടും കൂടെ മറുപടി പറയുന്നു എന്നാണ്. മാർപാപ്പ പറയുന്നതിൽ പരമ്പരാഗത കുടുംബ ജീവിതവും, പുതിയ സാഹചര്യങ്ങളും തമ്മിൽ സംശയങ്ങൾക്ക് വഴിയൊന്നും ഇല്ല എന്ന് തന്നെയാണ് പറയുന്നത്. ക്രിസ്തീയ വിശ്വാസത്തിൽ കുടുംബം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. യാഥാർത്ഥ്യത്തിന് എതിരായി ഭരണാധികാരികൾക്കോ നിയമപാലകർക്കോ, എന്തിന് മാർപാപ്പക്ക് പോലും ഒന്നും കൊണ്ടുവരാൻ സാധിക്കില്ല (contra factum non valet argumentum).

2016 ൽ ഓസ്കാർ, എമ്മി അവാർഡ് നോമിനഷനുകൾ ലഭിച്ചിട്ടുള്ള അഫിനെവിസ്കിയുടെ ഡോക്യുമെന്ററിയിൽ അഭയാർത്ഥികളുടെ പ്രശ്നം, പാവങ്ങളുടെ ഭക്ഷണത്തിന് വേണ്ടിയുള്ള മുറവിളികൾ, സഭയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകേണ്ട ആവശ്യം, വൈദികരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള ദുരുപയോഗങ്ങൾ എന്നിവയും പ്രതിബാധിക്കുന്നുണ്ട്‌. പാപ്പയെ കുറിച്ച് മനോഹരമായ ഈ ഡോക്യൂമെന്ററി പുറത്തിറക്കിയതിന് വത്തിക്കാൻ മാധ്യമ വിഭാഗം തന്നെ വാർത്ത നൽകിയതാണ്.

സ്വവർഗാനുരാഗികൾക്ക് സംരക്ഷണം ലഭിക്കുന്ന തരത്തിൽ നിയമ നിർമാണം നടത്തണമെന്ന് മാർപാപ്പ തന്നോട് നേരിട്ട് പറഞ്ഞുവെന്നാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ അവകാശപ്പെട്ടുവെന്നായിരുന്നു വാർത്തയ്ക്ക് ആധികാരികതയ്ക്കായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

എന്നാൽ സ്വവർഗ വിവാഹങ്ങളെ കത്തോലിക്കാ സഭ എക്കാലത്തും എതിർക്കുകയാണ് ചെയ്തിരുന്നത്. സ്വവർഗ പങ്കാളികളെ ബഹുമാനിക്കുകയോ സ്വവർഗാനുരാഗത്തെ അംഗീകരിക്കുകയോ അതിന് നിയമപരമായ സംരക്ഷണം നൽകുകയോ ചെയ്യുന്ന തരത്തിലേക്ക് പോകരുതെന്നാണ് കത്തോലിക്കാ സഭയുടെ കാഴ്ചപ്പാട്.

അതേസമയം തെറ്റായി വ്യാഖ്യാനിക്കപ്പെട്ട മാർപ്പാപ്പയുടെ അഭിപ്രായപ്രകടനത്തെ സ്വാ​ഗതം ചെയ്ത് ഐക്യരാഷ്ട്രസഭയും രംഗത്തുവന്നു. എല്‍ജിബിടിക്യു സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പ്രഖ്യാപനം സഹായിക്കുമെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിൻ്റെ അഭിപ്രായം.