തിരുവനന്തപുരം:കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗി മരിച്ച സംഭവത്തിൽ സർക്കാറിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കൊറോണ പ്രതിരോധം കുത്തഴിഞ്ഞുകിടക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ അനാസ്ഥമൂലം കൊറോണ രോഗിയുടെ മരണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. കൂടെയിരിക്കാൻ ബന്ധുക്കൾ പോലുമില്ലാതെ കൊറോണ വാർഡുകളിൽ കഴിയുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മൗലികമായ ബാധ്യത ഭരണകൂടത്തിനുണ്ട്. സമഗ്രവും, സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിവരം പുറത്തറിയിച്ച നഴ്സിംഗ് ഓഫിസറെ സസ്പെൻഡ് ചെയ്ത് നിശ്ശബ്ദയാക്കാനാണ് ആരോഗ്യവകുപ്പ് ആദ്യം ശ്രമിച്ചതെന്നും എന്നാൽ ഇതേ ആരോപണവുമായി ജൂനിയർ ഡോക്ടർ നജ്മ മുന്നോട്ടുവന്നപ്പോൾ സർക്കാറിന്റെ കാപട്യം പൊതുസമൂഹത്തിന് ബോധ്യമായിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ആരോഗ്യ വകുപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോ. നജ്മ ഉൾപ്പെടെയുള്ളവർ നടത്തുന്നതെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.
മാധ്യമങ്ങളെ കാണുന്നതിന് മുൻപ് ഡോ. നജ്മ സുപ്രണ്ടിനും, ആർ.എം.ഒയ്ക്കും പരാതി നൽകിയിരുന്നു. ആരോഗ്യമന്ത്രിയുടെ പ്രസ്താവന തീർത്തും അപകീർത്തികരവും അപഹാസ്യവുമാണ്. മഞ്ചേരിയിലെ ഇരട്ടകുട്ടികളുടെ മരണമുൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്തിയത് പോലെ അന്വേഷണം പ്രഹസനം മാത്രമാക്കി കുറ്റക്കാർക്ക് രക്ഷപ്പെടാൻ സർക്കാർ ഒത്താശ ചെയ്യരുത്.
ജീവന്റെ വിലയുള്ള ജാഗ്രതയെന്നത് ആരോഗ്യവകുപ്പിന് കൂടി ബാധകമാണ്. മഞ്ചേരിയിലെ ഇരട്ടകുട്ടികളുടെ മരണമുൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്തിയത് പോലെ അന്വേഷണം പ്രഹസനം മാത്രമാക്കി കുറ്റക്കാർക്ക് രക്ഷപ്പെടാൻ സർക്കാർ ഒത്താശ ചെയ്യരുത്. ജീവന്റെ വിലയുള്ള ജാഗ്രതയെന്നത് ആരോഗ്യവകുപ്പിന് കൂടി ബാധകമാണ്.
കൂടെയിരിക്കാൻ ബന്ധുക്കൾ പോലുമില്ലാതെ കൊറോണ വാർഡുകളിൽ കഴിയുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മൗലികമായ ബാധ്യത ഭരണകൂടത്തിനുണ്ട്. സമഗ്രവും, സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.