Home Local News നടി നവ്യാ നായരുടെ സഹോദരൻ രാഹുൽ വിവാഹിതനായി

നടി നവ്യാ നായരുടെ സഹോദരൻ രാഹുൽ വിവാഹിതനായി

0

കൊച്ചി: നടി നവ്യാ നായരുടെ സഹോദരൻ രാഹുൽ വിവാഹിതനായി. സ്വാതിയാണ് വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം വിവാഹ ചടങ്ങുകൾ നടന്നത്. കൊറോണ നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു വിവാഹം. നവദമ്പതികൾക്ക് ആശംസകൾ അറിയിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ അനുജന്റെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് നവ്യ. ഒപ്പം പ്രിയപ്പെട്ട അനുജനും ഭാര്യയ്ക്കും വിവാഹ ആശംസകൾ നേരുകയും ചെയ്യുന്നുണ്ട്. 

എന്റെ പ്രിയപ്പെട്ട കണ്ണപ്പയ്ക്ക് സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നുവെന്നാണ് നവ്യ ഫേസ്ബുക്കിൽ കുറിച്ചത്. എന്റെ അനിയൻ, സുഹൃത്ത്…സൂര്യനു കീഴിലുള്ള മണ്ടത്തരങ്ങളെക്കുറിച്ചെല്ലാം ഞങ്ങൾ രാത്രി വൈകിയും ചർച്ചകൾ നടത്തിയിട്ടുണ്ട്.

ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, തല്ലുന്നു, കടിക്കും, കളിയാക്കുന്നു നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്നെ കളിയാക്കുന്നു. നീ ഇത്രയും വലുതായെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. നീ ഇപ്പോഴും എന്റെ ചോട്ടുവാണ്. ലവ് യൂ സ്വാതി, കണ്ണാ നിങ്ങൾ രണ്ടുപേരും സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ എന്നും നവ്യ ആശംസിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here