ആലപ്പുഴയിൽ 340 പേർക്ക് കൊറോണ ; 333 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 340 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 333 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്.

338 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 18030 പേർ രോഗ മുക്തരായി.
6701 പേർ ചികിത്സയിൽ ഉണ്ട്.