Home Covid-19 തിരുവനന്തപുരം ശാന്തികവാടത്തിൽ ഓൺലൈൻ സ്ട്രീമിംഗ് തുടങ്ങുന്നു

തിരുവനന്തപുരം ശാന്തികവാടത്തിൽ ഓൺലൈൻ സ്ട്രീമിംഗ് തുടങ്ങുന്നു

0

തിരുവനന്തപുരം: ശാന്തികവാടത്തിലെ സംസ്കാരച്ചടങ്ങുകൾ ഒരാഴ്ചക്കുള്ളിൽ തത്സമയം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കാണാം. കൊറോണ ബാധിതരായ 381 പേരെയാണ് ഇതുവരെ ശാന്തികവാടത്തിൽ സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ ബന്ധുമിത്രാദികൾക്ക് പങ്കെടുക്കാനാകാത്ത സാഹചര്യവും മൃതദേഹം മാറി സംസ്കരിച്ച സംഭവും ഒക്കെയാണ് ഓൺലൈൻ സ്ട്രീം തുടങ്ങാനുള്ള കാരണം .

വെബ്ക്യാമിലൂടെയുള്ള ദൃശ്യങ്ങൾ, സ്മാർട്ട് ട്രിവാൻഡ്രം വെബ് പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും കാണിക്കാനാണ് തീരുമാനം. സംസ്കാരച്ചടങ്ങളുടെ സമയക്രമവും പേര് വിവരങ്ങളും തത്സമയം പ്രദർശിപ്പിക്കും. അടുത്തയാഴ്ചയോടെ തത്സമയ സംപ്രേഷണം തുടങ്ങും. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് കെഎസ്ഐഎല്ലിൽ നിന്നാണ് ഉപകരങ്ങൾ വാങ്ങുന്നത്. സംസ്കാരച്ചടങ്ങുകൾ ബുക്ക് ചെയ്യാനുള്ള സോഫ്വെയർ സംവിധാനവും ഉടൻ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here