Home Politics ഇന്ത്യൻ വോട്ടുകളിൽ കണ്ണുവച്ച് നവരാത്രി ആശംസകളുമായി ജോ ബൈഡനും കമലാഹാരിസും

ഇന്ത്യൻ വോട്ടുകളിൽ കണ്ണുവച്ച് നവരാത്രി ആശംസകളുമായി ജോ ബൈഡനും കമലാഹാരിസും

0

വാഷിങ്ടൺ: ഇന്ത്യൻ വോട്ടുകളിൽ കണ്ണുവച്ച് അമേരിക്കയിലെ ഹിന്ദുസമൂഹത്തിന് നവരാത്രി ആശംസകൾ നേർന്ന് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാഹാരിസും.

തിന്മയുടെ മേൽ ഒരിക്കൽ കൂടി നന്മയ്ക്ക് വിജയം വരിക്കാൻ സാധിക്കട്ടെയെന്ന്
നേരുന്നുകയായിരുന്നു ഇരുവരും. തന്റെയും ഭാര്യ ജില്ലിന്റെയും ആശംസ ട്വീറ്റിലൂടെയാണ് ബൈഡൻ നേർന്നത്.

നവരാത്രിയുടെ ആഘോഷവേള നമ്മുടെ സമൂഹത്തിന്റെ ഉയർച്ചയ്ക്കായി പ്രവർത്തിക്കാനുള്ള പ്രേരണയാവട്ടെയെന്നും അതിലൂടെ കൂടുതൽ മെച്ചപ്പെട്ട അമേരിക്ക പടുത്തുയർത്താൻ സാധിക്കട്ടെയെന്ന് കമലാ ഹാരിസും ട്വീറ്റ് ചെയ്തു.

അമേരിക്കയിലെ
യുഎസിലെ നാൽപത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ 25 ലക്ഷത്തോളം പേർക്ക് വോട്ടവകാശമുണ്ടെന്നാണ് കണക്ക്. പ്രധാന മണ്ഡലങ്ങളായ ടെക്സാസ്, മിഷിഗൺ, ഫ്ളോറിഡ,പെൻസിൽവാനിയ എന്നിവടങ്ങളിൽ മാത്രം 13 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുണ്ട്. ഓഗസ്റ്റിൽ ഗണേശ ചതുർഥി ആഘോഷവേളയിലും ഡെമോക്രാറ്റിക് സ്ഥാനാർഥികൾ ഇന്ത്യൻ സമൂഹത്തിന് ആശംസ നേർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here