ന്യൂഡെൽഹി: കൊറോണ പ്രതിരോധത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ. ‘സൺഡേ സംവാദ്’ പരിപാടിയുടെ മുന്നോടിയായി നവ മാധ്യമങ്ങളിൽ ഇട്ട കുറിപ്പിലാണ് കേരളത്തിൽ രോഗ വ്യാപനം കൂടുന്നതിനേ കുറിച്ച് ഹർഷ വർധൻ സംസാരിച്ചത്.
ആദ്യഘട്ടത്തില്‍ കേരളത്തില്‍ രോഗ നിയന്ത്രണം സാധ്യമായിരുന്നു. എന്നാല്‍ പിന്നീട് പാളിച്ചകള്‍ ഉണ്ടാകുകയായിരുന്നു.
പ്രതിരോധത്തിൽ വന്ന വീഴ്ച്ചകളുടെ വിലയാണ് ഇപ്പോൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവിച്ച വീഴ്ചകൾക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഹർഷവർധൻ പറയുന്നു.
കേരളത്തില്‍ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്നും ഹര്ഷവര്ധന് ആവശ്യപ്പെട്ടു. പരിപാടിയുടെ ഭാഗമായി പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.
സംസ്ഥാനത്ത് കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര സംഘം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. കേരളത്തിലെത്തിയ സംഘം സംസ്ഥാന കൺട്രോൾ റൂം സന്ദർശിക്കുകയും ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തിയിരുന്നു.