വാഷിംഗ്ടൺ: ആഗോള പട്ടിണി സൂചികയില്‍ 2020 ൽ ഇന്ത്യ 94 സ്ഥാനത്ത്. ആകെ 107 രാജ്യങ്ങളില്‍ സുഡാനൊപ്പം ആണ് ഇന്ത്യ 94-ാം സ്ഥാനം പങ്കിട്ടത്. ഇന്ത്യ വികസനത്തിന്റെ പാതയിൽ അണെങ്കിലും ഇന്ത്യയിലെ ജനങ്ങൾ പട്ടിയിൽ തന്നെ ആണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.
കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്താരാഷ്ട്ര എജന്‍സികളാണ് സ്ഥിതി വിവരം ശേഖരിച്ച് അവലോകനം ചെയ്ത് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
2020ലെ ഇന്ത്യയുടെ സ്‌കോര്‍ 27.2 ആണ്. പട്ടിണിയുടെ തോത് ഇന്ത്യയില്‍ ഏറെ ഗുരുതരമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ നിലവാരം.
റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയിലെ പോഷകാഹാരക്കുറവ് നേരിടുന്നു. കുട്ടികള്‍ക്കിടയിലെ വളര്‍ച്ചാ മുരടിപ്പ് രാജ്യത്ത് 37.4 ശതമാനമാണ് എന്നതാണ് സ്ഥിതി വിവരം ചൂണ്ടിക്കാട്ടുന്ന ഗൗരവകരമായ വെല്ലുവിളി.
നേപ്പാള്‍ (73), പാകിസ്താന്‍ (88), ബംഗ്ലാദേശ് (75), ഇന്തോനേഷ്യ (70) എന്നീ രാജ്യങ്ങള്‍ക്കും പിന്നിലായാണ് പട്ടിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം. നോര്‍ത്ത് കൊറിയ, റുവാണ്ട (97), നൈജീരിയ (98), അഫ്ഗാനിസ്ഥാന്‍ (99), ലെസൊത്തോ (100), സിയെറ ലിയോണ്‍ (101), ലൈബീരിയ (102), മൊസാംബിക്ക് (103), ഹെയ്തി (104), മഡഗാസ്‌കര്‍ (105), ടിമോര്‍ ലെസ്റ്റെ (106), ചാഡ് (107) എന്നി 13 രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നില്‍