വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരോണിന് കൊറോണ സ്ഥിരീകരിച്ചിരുന്നതായി ഭാര്യ മെലാനിയ ട്രംപ്. രോഗബാധ സ്ഥിരീകരിച്ചപ്പോൾ ബാരോണിന്റെ കാര്യത്തിൽ ആദ്യം ആശങ്ക ഉണ്ടായിരുന്നെങ്കിലും പിന്നീട് നെഗറ്റീവാണെന്നറിഞ്ഞപ്പോൾ അശങ്ക കുറഞ്ഞിരുന്നുവെന്നും മെലാനിയ പറഞ്ഞു.
പതിനാലു വയസുകാരനായ മകനും തങ്ങളെപോലെ രോഗ ലക്ഷണങ്ങൾ ഒന്നും തന്നയില്ലായിരുന്നുവെന്നും മെലാനിയ അറിയിച്ചു. മാത്രമല്ല, ഞങ്ങൾക്ക് മൂന്നു പേർക്കും ഒരേസമയം രോഗ ബാധ സ്ഥിരികരിച്ചതിനാൽ പരസ്പരം കരുതലോടെ ഇരിക്കാനും സമയം ചെലവിടാനും കഴിഞ്ഞുവെന്നും മെലാനിയ വിശദീകരിച്ചു.
കൊറോണ പോസിറ്റീയ സമയത്ത് തങ്ങളെ പരിചരിച്ചവർക്ക് മെലാനിയ നന്ദി അറിയിച്ചു. നിലവിൽ ബാരോൺ പൂർണ ആരോഗ്യവാനാണ് അതുകൊണ്ട് സ്‌കൂളുകൾ തുറക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് പറഞ്ഞിരുന്നു.
മുതിർന്നവരേക്കാൾ ചെറുപ്പക്കാരുടെ പ്രതിരോധ ശേഷി വളരെ വലുതാണ് അതുകൊണ്ട് അവർക്ക് വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ കഴിയും. അവർ സ്‌കൂളുകളിലേക്ക് പോകട്ടെന്നും വൈറസിനെ ചെറുത്ത് തോൽപ്പിക്കട്ടെയെന്നും ട്രംപ് പറഞ്ഞിരുന്നു.