സ്റ്റോക്ക്ഹോം: അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ പോൾ മിൽഗ്രോമും, റോബർട്ട് വിൽസണും ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാരങ്ങൾക്ക് അർഹരായി.
ലേല സിദ്ധാന്തത്തിൽ പരിഷ്കരണം കൊണ്ടുവന്നതിനും പുതിയ ലേല ഘടനകൾ കണ്ടെത്തിയതിനുമാണ് പുരസ്കാരമെന്ന് നോബൽ നിർണയ സമിതി പറഞ്ഞു.
മിൽഗ്രോമിന്റെയും വിൽസണിന്റെയും കണ്ടുപിടിത്തങ്ങൾ ലോകമെമ്പാടുമുള്ള വിൽപനക്കാർക്കും ഉപഭോക്താക്കൾക്കും നികുതിദായകർക്കും പ്രയോജനകരമായതായും പുരസ്കാര നിർണയ സമിതി വിലയിരുത്തി. ഏകദേശം1.1 ദശലക്ഷം ഡോളറാണ് സമ്മാനത്തുകയായി ഇരുവർക്കും ലഭിക്കുക.