ന്യൂഡെൽഹി: സുപ്രീം കോടതിയുടെ പുതിയ നിർദേശത്തെ തുടർന്ന് നീറ്റ് ഫലപ്രഖ്യാപനം 16 ലേക്ക് മാറ്റി. കൊറോണ വ്യാപനം മൂലം നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാനും സുപ്രീം കോടതി നിർദേശം നൽകി. കൊറോണ മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികളുടെ രക്ഷിതാക്കൾ ഇന്ന് സുപ്രീം കാേടതിയിൽ ഹർജി നൽകിയിരുന്നു.
കണ്ടൈൻമെന്റ് സോണുകളിലായതിനാൽ പരീക്ഷയെഴുതാൻ കഴിയാതെ പോയ കാര്യം കോടതിയെ ഹർജിക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി 14ന് പരീക്ഷയെഴുതാൻ കുട്ടികൾക്ക് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 14ന് പരീക്ഷ നടത്തും. 16ന് പ്രഖ്യാപനം നടത്താനാണ് തീരുമാനം.
കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 14ന് ആണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്. ഇതിന്റെ ഫലപ്രഖ്യാപനം ഇന്നുണ്ടാവുമെന്ന സൂചനകള്‍ക്കിടെയാണ് വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.