ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനു ക്ഷേത്രം പണിതു നിത്യേന പൂജ നടത്തിയിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. തെലങ്കാന സ്വദേശിയായ ബുസാ കൃഷ്ണ (38) യാണു കുഴഞ്ഞുവീണു മരിച്ചത്. ഹൃദയാഘാതമാണു മരണകാരണമെന്നാണു റിപ്പോര്‍ട്ട്. ജംഗാവ് ജില്ലയിലെ കൊന്നെ ഗ്രാമത്തിലാണു കൃഷ്ണയുടെ വീട്.
നാലു വര്‍ഷം മുന്‍പ് ബുസ കൃഷ്ണയുടെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും ആരംഭം. വീടിനു സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ചു പൂജ തുടങ്ങിയതോടെ ഇയാള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനായി.