കൊച്ചി: പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ മാർക്കറ്റ് നാളെ മുതൽ അടയ്ക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ മൂന്ന് ദിവസത്തേക്കാണ് മാർക്കറ്റ് അടയ്ക്കുക. സ്ഥിതി വിലയിരുത്തിയായിരിക്കും പിന്നീട് തുറക്കുക. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന മാർക്കറ്റ് മാത്രമാണ് അടയ്ക്കുക.
അതേസമയം എറണാകുളം ജില്ലയിൽ ഇന്ന് 911 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതിൽ 753 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 9250 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയ 24 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 143 പേർക്കും സമ്പർക്കത്തിലൂടെ 8215 പേർക്കുമാണ് രോഗം ബാധിച്ചത്.
ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12409 ആണ്. ഇന്ന് 458 പേർ രോഗ മുക്തി നേടി.
വിദേശത്തും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• ആരോഗ്യ പ്രവർത്തകർ- 20
• ഇന്ന് 2277 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1994 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29777 ആണ്. ഇതിൽ 27968 പേർ വീടുകളിലും 132 പേർ കൊറോണ കെയർ സെന്ററുകളിലും 1677 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 275 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 437 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11527 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -217
• പി വി എസ് – 53
• സഞ്ജീവനി – 78
• സ്വകാര്യ ആശുപത്രികൾ – 874
• എഫ് എൽ റ്റി സികൾ – 1487
• വീടുകൾ – 8818