നിലമ്പൂര്‍: വംശനാശ പട്ടികയില്‍ ഇടം പിടിച്ച ഇരുതലമൂരിയെ മോഹവിലക്ക് കൈമാറുന്നതിനിടെ അഞ്ചംഗ സംഘം നിലബൂര്‍ വനം ഫ്ലയിംഗ് സ്ക്വാഡിെന്റയും വിജിലന്സിെന്റയും പിടിയിലായി. രണ്ട് കാറുകളും പിടിച്ചെടുത്തു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ഒഴുക്കൂര്‍ തൈക്കാട് വീട്ടില്‍ കെ.വി. ഷാനവാസ് (24), പെരിന്തല്‍മണ്ണ പരിയാപുരം കളത്തില്‍ ഷാഹുല്‍ ഹമീദ് (32) വയനാട് മാനന്തവാടി വേമം പാറപ്പുറം ഹംസ (61), മാനന്തവാടി വേമം മുണ്ടക്കോട് സുരേഷ് (49) തിരൂരങ്ങാടി നന്നമ്ബ്ര നീര്‍ച്ചാലില്‍ ഷെമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
ഇരുതല മൂരിയെ വില്‍ക്കാനും വാങ്ങാനും ശ്രമിച്ചവരും ഇടനിലക്കാരും പിടിയിലായവരിലുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സംഘം വലയിലായത്.
തൃശൂരില്‍ നിന്ന് അഞ്ച് ലക്ഷം രൂപക്കാണ് ഇരുതലമൂരിയെ വാങ്ങിയതെന്നാണ് മൊഴി. അസി. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുരേഷ് ബാബുവിനും െഫ്ലയിങ് സ്ക്വാഡ് കോഴിക്കോട് ഡി.എഫ്.ഒ ധനേഷ്കുമാറിനും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ റോഡരികില്‍ ഇടപാട് നടത്തുകയായിരുന്നു സംഘം. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോടൊപ്പം ഫ്ലയിംങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ എം. രമേഷ്, എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കേസ് എടവണ്ണ ഫോറസ്റ്റ് റേഞ്ചിന് കൈമാറും.